17 June 2025
TV9 MALAYALAM
Image Courtesy: GettyImages
ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് നമുക്ക് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാൻ പോലും മടിക്കില്ല.
പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുത്താൽ കറുപ്പും നിറമാണ് ഇവയ്ക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ എന്നിങ്ങനെ ഗുണങ്ങൾ പലതാണ്.
മൾബറി നാരുകളുടെ നല്ല ഉറവിടമാണ്, ഇത് ദഹനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം തടഞ്ഞ് ആരോഗ്യകരമായി കുടലിനെ കാക്കുന്നു.
മൾബറികളിലെ റെസ്‌വെറാട്രോൾ, ആന്തോസയാനിനുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും നല്ലതാണ്.
മൾബറികളിലെ ആന്റിഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന മറ്റ് പോഷകങ്ങളും കാഴ്ചശക്തിക്ക് വളരെ ഗുണം ചെയ്യുന്നു.
മൾബറികൾക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ട് ഇവ കാൻസറിനെ വരെ തടയുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ട്യൂമർ വളർച്ചയെ തടയാനും സഹായിക്കും.
മൾബറികൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഇത് കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും നല്ലതാക്കുന്നു.
ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നിയന്ത്രണത്തിന് സഹായിക്കുന്നു.