ഓർമശക്തി വർധിപ്പിക്കാനുള്ള എട്ട് ബ്രെയിൻ ഭക്ഷണങ്ങൾ

17 June 2025

Abdul Basith

Pic Credit: Unsplash

ഓർമ്മശക്തി വർധിപ്പിക്കുക എന്നത് ക്വാളിറ്റി ലൈഫിന് വളരെ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില ബ്രെയിൻ ഭക്ഷണങ്ങളുണ്ട്. അവ പരിശോധിക്കാം.

ഓർമ്മശക്തി

ബ്ലൂബെറി ആൻ്റിഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമാണ്. ഇത് ഓർമ്മശക്തിയെ വർധിപ്പിക്കും. ഒപ്പം ബ്രെയിൻ ഏജിംഗ് തടയുകയും ചെയ്യും.

ബ്ലൂബെറി

സാൽമൺ പോലുള്ള ഫാറ്റി ഫിഷിൽ ഒമേഗ- 3 ആസിഡുകളുണ്ട്. ഇത് ബ്രെയിൽ സെല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി ഓർമ്മശക്തി വർധിപ്പിക്കും.

മീൻ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർത്ഥം സെറടോണിൻ ഡോപ്പമിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിച്ച് മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്തും.

മഞ്ഞൾ

ആൻ്റിഓക്സിഡൻ്റുകൾ കൊണ്ടും വൈറ്റമിൻ കെ കൊണ്ടും നിറഞ്ഞ പച്ചക്കറിയാണ് ബ്രോകൊളി. ഇവ രണ്ടും ഓർമ്മശക്തി വർധിപ്പിക്കുന്നവകളാണ്.

ബ്രോകൊളി

മത്തങ്ങ വിത്തിൽ സിങ്ക്, മഗ്നീഷ്യം അയൺ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ബ്രെയിൻ ഫോഗ് കുറയ്ക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

മത്തങ്ങ വിത്ത്

ഡാർക്ക് ചോക്കലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡുകളും കഫീനും ഓർമ്മശക്തി, നിരീക്ഷണം തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തും.

ഡാർക്ക് ചോക്കലേറ്റ്

വാൾനട്ട് പോലുള്ള നട്ട്സുകൾ മസ്തിഷ്കാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അസുഖങ്ങൾക്കുള്ള സാധ്യത കുറയും.

നട്ട്സ്