15 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറം സാധാരണമാണ്. പല കാരണങ്ങൾ കൊണ്ട് ഇവ ഉണ്ടായേക്കാം. ഉറക്കമില്ലായ്മ പ്രധാന കാരണമാണ്.
ഉറക്കം പാലിക്കുക, ജലാംശം നിലനിർത്തുക തുടങ്ങി നിരവധി കാര്യങ്ങളിലൂടെ സ്വാഭാവികമായി ഇവ അകറ്റി നിർത്താനും നമുക്ക് സാധിക്കുന്നതാണ്.
വെള്ളരിക്ക മുറിച്ച് തണുപ്പിച്ച ശേഷം കണ്ണിന് ചുറ്റും വയ്ക്കാം. ഇത് രക്തക്കുഴലുകൾ സങ്കോചിപ്പിക്കാനും, അതുവഴി കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും.
ടീ ബാഗുകളിലെ കഫീനും ആന്റിഓക്‌സിഡന്റുകളും കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ വീക്കം കുറയ്ക്കാനും തിളക്കം നൽകാനും സഹായിക്കും.
ചർമ്മത്തിന് ഈർപ്പം നൽകാനും പോഷിപ്പിക്കാനും ബദാം ഓയിൽ നല്ലതാണ്. ഇത് ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കി കറുത്ത പാടുകൾ അകറ്റുകയും ചെയ്യും.
ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന എൻസൈമുകൾ ഉരുളക്കിഴങ്ങിലുണ്ട്, ഇത് കറുത്ത പാടുകൾ പരിഹരിക്കുന്നതിന് നല്ലൊരു മാർഗമാണ്.
റോസ് വാട്ടറിന് ആന്റി-ഇൻഫ്ലമേറ്ററി, ഗുണങ്ങളുണ്ട്. ഇത് കറുത്ത പാടുകളും കണ്ണിന് ചുറ്റുമുള്ള വീക്കവും കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ ചർമ്മത്തിന് കാരണമാകുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യും.