Abdul Basith
Pic Credit: PTI
Abdul Basith
04 January 2026
ഇലക്ട്രോലൈറ്റ്സുകൾ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഇലക്ട്രോലൈറ്റ്സുകൾ കൊണ്ട് സമ്പന്നമായ ചില ഭക്ഷണങ്ങൾ പരിശോധിക്കാം.
ബദാമിൽ നിരവധി ഇലക്ട്രോലൈറ്റ്സുകളുണ്ട്. കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയാണ് ബദാമിൽ അടങ്ങിയിരിക്കുന്നത്.
തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റ്സുകൾ നിറഞ്ഞിരിക്കുകയാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയവയാണ് ഇതിലുള്ളത്.
അവക്കാഡോയിലും ഇലക്ട്രോലൈറ്റ്സുകളുണ്ട്. ഇത് രക്തസമ്മർദ്ദം, മസിൽ ഫംഗ്ഷൻ, ഹൈഡ്രേഷൻ എന്നിവയ്ക്ക് സഹായകമാവും.
ഓറഞ്ചിൽ വെള്ളം ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽഷ്യം എന്നീ ഇലക്ട്രോലൈറ്റ്സുകളും ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു.
പൊട്ടാസ്യം കൊണ്ട് സമ്പന്നമാണ് ഏത്തപ്പഴം. നാച്ചുറൽ ഷുഗറും ഏത്തപ്പഴത്തിലുണ്ട്. ഇത് ഉന്മേഷം ലഭിക്കാൻ സഹായിക്കുന്നതാണ്.
പല മീനുകളിലും ധാരാളം ഇലക്ട്രോലൈറ്റ്സുകളുണ്ട്. പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഒമേഗ 3 ആസിഡ് എന്നിവയൊക്കെ മീനിലുണ്ട്.
മധുരക്കിഴങ്ങിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് എനർജി ലെവൽ വർധിപ്പിച്ച് ശരീരത്തിലെ ജലാംശം മെച്ചപ്പെടുത്തും.