03 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളം മലിനീകരിക്കപ്പെട്ടുണ്ടായ മരണം വാർത്തയായതോടെ വെള്ളത്തിൻ്റെ സുരക്ഷയെക്കുറിച്ചും ഏറെ ചർച്ചയാകുന്നുണ്ട്.
എന്നാൽ നാം കുടിക്കുന്ന വെള്ളം എത്രത്തോളം ശുദ്ധമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. വീട്ടിൽ തന്നെ അത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
ശുദ്ധമായ കുടിവെള്ളത്തിന് ദുർഗന്ധം ഉണ്ടാകില്ല. മലിനജലത്തിന്റേയോ, ലോഹത്തിന്റെയോ ആയ ദുർഗന്ധം പൈപ്പ്‌ലൈൻ ചോർച്ചയുടെ ലക്ഷണമാകാം.
വെള്ളത്തിന് പെട്ടെന്ന് രുചി വ്യത്യാസം തോന്നുന്നുവെങ്കിൽ കുടിക്കാതിരിക്കുക. അയൽപക്കത്ത് വയറിളക്കം, ഛർദ്ദി, പനി, വയറുവേദന എന്നിവ ഉണ്ടെങ്കിൽ വെള്ളം ശ്രദ്ധിക്കുക.
കേരള വാട്ടർ അതോറിറ്റിയുടെ കണ്ട്രോൾ ലാബിൽ സാമ്പിൾ വെള്ളം എത്തിച്ചാൽ പരിശോധിക്കാവുന്നതാണ്. ഒന്നര മുതൽ രണ്ട് ലിറ്റർ വെള്ളമാണ് ലാബിൽ എത്തിക്കേണ്ടത്.
ബാക്ടീരിയൽ ടെസ്റ്റ് ആണെങ്കിൽ 100 എംഎൽ മതിയാകും. ടെസ്റ്റിംഗ് ഫീസ് പോകുമ്പോൾ അടയ്ക്കേണ്ടി വരും. ഇത് കൂടാതെ പ്രെെവറ്റ് ലാബുകളിലും പരിശോധിക്കാം.
വെള്ളത്തിലൂടെ പലതരം അസുഖങ്ങൾ പടരാം. അതിനാൽ കുടിവെള്ളത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധിക്കേണ്ടതാണ്.