24 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
യാത്ര പോകുമ്പോൾ ലഗേജുകളുടെ കാര്യത്തിൽ അല്പം ആശങ്കയുണ്ടാവും. പ്രത്യേകിച്ച് വിമാന യാത്രയിൽ. കാരണം ചെക്ക് ഔട്ട് ചെയ്ത് പുറത്ത് വരുമ്പോൾ ബാഗ് ലഭിക്കണമെന്നില്ല.
വിമാനയാത്രയ്ക്കിടെ വസ്തുക്കൾ നഷ്ടപ്പെടുന്നത് വിഷമകരമാണ്. അതിനാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്രമങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
നിങ്ങളുടെ ബാഗ് കാണുന്നില്ല എന്ന് മനസിലാക്കിയാൽ ഉടൻ വിമാനത്താവളത്തിലെ എയർലൈനിന്റെ ബാഗേജ് സർവീസ് ഡെസ്‌കിലേക്ക് ചെല്ലേണ്ടതാണ്.
അല്ലെങ്കിൽ AAI യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി നഷ്ടപ്പെട്ട സാധനത്തിൻ്റെ വിശദാംശങ്ങൾ നൽകി ഒരു പരാതി സമർപ്പിക്കുക.
ബാഗേജ് സർവീസ് ഡെസ്‌കിലെത്തിയാൽ ഒരു പ്രോപ്പർട്ടി ഇറിഗുലാരിറ്റി റിപ്പോർട്ട് (PIR) ഫയൽ ചെയ്യുക. അതിന്റെ ഒരു പകർപ്പ് കൈവശം സൂക്ഷിക്കണം.
നഷ്ടപരിഹാരത്തിനായി ഏഴ് ദിവസത്തിനുള്ളിൽ ഫോമിന്റെ ഒരു പകർപ്പ് ഉൾപ്പെടെ എയർലൈന് രേഖാമൂലമുള്ള ഒരു ക്ലെയിം നൽകേണ്ടതുണ്ട്.
ബാഗ് വൈകുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിത തുക നഷ്ടപരിഹാരം ലഭിക്കാൻ നിങ്ങൾ അർഹനായിരിക്കും.