16 June 2025

TV9 MALAYALAM

കഴിക്കുന്നതില്‍ കൂടുതലും കാര്‍ബോ ഹൈഡ്രേറ്റാണോ? വേഗം നിയന്ത്രിച്ചോ

Image Courtesy: Getty

ശരീരത്തിന് കാർബോഹൈഡ്രേറ്റുകൾ ആവശ്യമാണ്. എന്നാല്‍ കാർബോഹൈഡ്രേറ്റുകൾ അമിതമായി ശരീരത്തെത്തുന്നത് നല്ലതല്ല

കാർബോഹൈഡ്രേറ്റ്‌

അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്ന ഒരാള്‍ക്ക്‌ സംഭവിക്കാവുന്ന അഞ്ച് കാര്യങ്ങള്‍ ഏതെല്ലാമെന്ന് ഇവിടെ പരിശോധിക്കാം

പ്രശ്‌നങ്ങള്‍

കാർബോഹൈഡ്രേറ്റുകൾ നിരന്തരം വിശപ്പിന് കാരണമാകുന്നു. കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു

വിശപ്പ്‌

അമിതമായി കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഊര്‍ജ്ജം കുറയുന്നതിനും, കൂടുതല്‍ ക്ഷീണിക്കുന്നതിനും കാരണമാകുന്നു

ഊര്‍ജ്ജം

അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കൂടുന്നതിനും കാരണമായേക്കാം. പ്രത്യേകിച്ചും അലസമായ ജീവിതശൈലി പാലിക്കുന്നവരില്‍

ശരീരഭാരം

മാനസികാവസ്ഥയിലും മാറ്റമുണ്ടാക്കാം. കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. മാനസികാവസ്ഥയിലെ മാറ്റങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കാം.

മാനസികാവസ്ഥ

കാർബോഹൈഡ്രേറ്റുകൾ അമിതമാകുന്നത് ചര്‍മ്മത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങള്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉണ്ടാക്കുന്നു

ചർമ്മം

പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ലേഖനം മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം

നിരാകരണം