20 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് സ്വാഭാവികമാണ്. ചുണ്ടിലെ ചർമ്മം മറ്റ് ചർമ്മത്തെക്കാൾ നേർത്തതായതാണ് ഇതിന് കാരണം.
വേനൽകാലത്ത് ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടിൻറെ സ്വാഭാവിക ഭംഗി നിലനിർത്താൻ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് നോക്കാം.
ചുണ്ടിൽ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാൻ വളരെയധികം സഹായിക്കുന്നു. വീട്ടിൽ തയ്യാറാക്കിയ നെയ്യാണ് ഉത്തമം.
വെളിച്ചെണ്ണയാണ് മറ്റൊരു പ്രതിവിധി. വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച ഒരുപരിധി വരെ മാറാൻ ഗുണം ചെയ്യും.
തേൻ ചുണ്ടിൽ തേക്കുന്നതും വളരെ നല്ലതാണ്. അത് പ്രകൃതിദത്ത മോയിച്ചറൈസർ കൂടിയാണ് തേൻ. കുറച്ച് സമയം പുരട്ടിയ ശേഷം കഴുകി കളയാം.
പഞ്ചസാര നല്ലൊരു സ്ക്രബറാണ്. പഞ്ചസാരയും തേനും ചേർത്ത് ചുണ്ടിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റുന്നു. വീട്ടിൽ തന്നെ തയ്യാറാക്കി ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരിക്കും .
മിക്കപ്പോഴും, ശൈത്യകാലത്ത് ചുണ്ടുകൾ പൊട്ടുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതുകൊണ്ടായിരിക്കാം. അതിനാൽ വെള്ളം കുടിക്കുക.