കാൽപാദം വിണ്ടുകീറുന്നതിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്

20 November 2025

Abdul Basith

Pic Credit: Pexels

പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാൽപാദം വിണ്ടുകീറൽ. വേനൽക്കാലത്ത് ഇത് വർധിക്കുമെങ്കിലും മിക്കപ്പോഴും ഈ പ്രശ്നമുണ്ടാവാം.

കാൽപാദം

കാൽപാദം വിണ്ടുകീറുന്നത് പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്. വളരെ എളുപ്പത്തിൽ വീടുകളിൽ വച്ച് തന്നെ നമുക്ക് ഇക്കാര്യങ്ങൾ ചെയ്യാം.

പരിഹാരം

കാൽപാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ആദ്യം വേണ്ടത് വൃത്തിയാണ്. വൃത്തിയുള്ള കാലുകളാണെങ്കിൽ ഈ പ്രശ്നം ഒരു പരിധിവരെ തടയാം.

വൃത്തി

വാസലിൻ പോലുള്ള പെട്രോളിയം ജെല്ലി ഒരു ടീസ്പൂൺ എടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങനീര് ഒഴിക്കുക. ഇത് കാലിൽ പുരട്ടാം.

പെട്രോളിയം ജെല്ലി

ഈ മിശ്രിതം കാലിൽ മസാജ് ചെയ്ത് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം.

മസാജ്

വെളിച്ചെണ്ണ, ഒലിവെണ്ണ തുടങ്ങിയ എണ്ണകൾ കാലിൽ പുരട്ടാവുന്നതാണ്. ഇത് കാൽപാദങ്ങൾ വിണ്ടുകീറുന്നതിൽ നിന്ന് തടയും.

എണ്ണ

പഴുത്ത വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി കാലുകളിൽ പുരട്ടുക. 15 മിനിട്ടിന് ശേഷം ഇത് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.

പഴം

കറ്റാർ വാഴ ജെൽ നാരങ്ങനീരിൽ കലർത്തി കാലുകളിൽ പുരട്ടുക. രാത്രി കിടക്കുന്നതിന് മുൻപ് ഈ മിശ്രിതം പുരട്ടി പിറ്റേന്ന് രാവിലെ കഴുകിക്കളയാം.

കറ്റാർ വാഴ