15 March 2026

Nithya V

ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ

Image Credit: Getty Images, Social Media

ദഹനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് രസം. ചോറിനൊപ്പവും വെറുതെ കുടിക്കാനുമെല്ലാം രസം നല്ലതാണ്.

രസം

എന്നാൽ ചെമ്പരത്തി രസത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഞെട്ടെണ്ട, ഈ അടിപൊളി റെസിപ്പി പരീക്ഷിച്ച് നോക്കൂ....

ചെമ്പരത്തി രസം

ചെമ്പരത്തി പൂവ് (ചുവന്നത്) - 5-6 എണ്ണം, തക്കാളി - 1 എണ്ണം, പുളി വെള്ളം, മല്ലി - 1 ടീസ്പൂൺ, കുരുമുളക് - 1 ടീസ്പൂൺ, ജീരകം - 1/2 ടീസ്പൂൺ, ചുവന്ന മുളക് - 2-3

ആവശ്യമായവ

വെളുത്തുള്ളി - 4-5 അല്ലി, ഇഞ്ചി - ഒരു ചെറിയ കഷ്ണം, കായപ്പൊടി - ഒരു നുള്ള്, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ, ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ

ചേരുവകൾ

ചെമ്പരത്തി ഇതളുകൾ മാത്രം ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക, മല്ലി, കുരുമുളക്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക.

ചരച്ചെടുക്കുക

പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് തക്കാളി ഉടച്ചതും, പുളി വെള്ളവും, മഞ്ഞൾപ്പൊടിയും, കായപ്പൊടിയും, ഉപ്പും ചേർത്ത് തിളപ്പിക്കുക.

തിളപ്പിക്കുക

നന്നായി തിളച്ചു വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചെമ്പരത്തി ഇതളുകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഉടൻ തന്നെ തീ അണയ്ക്കാം.

ഇളക്കുക

മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് രസത്തിലേക്ക് ഒഴിക്കുക. ചെമ്പരത്തി രസം തയ്യാർ!

റെഡി