14 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
രാത്രി വൈകി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അല്ലെങ്കിൽ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇതിൻ്റെ പാർശ്വഫലങ്ങൾ നിങ്ങൾക്ക് അറിയാമോ.
രാത്രി സമയത്ത് നമ്മുടെ ശരീരത്തിൻ്റെ മെറ്റബോളിസം വളരെ കുറവായിരിക്കും. അതിനാൽ വൈകി കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കാതെ കിടക്കുന്നു.
വൈകി കഴിക്കുന്ന ഭക്ഷണത്തിലെ അധിക കലോറി ദഹിക്കപ്പെടാതെ പോകുകയും കരൾ അത് കൊഴുപ്പായി സംഭരിക്കുകയും ചെയ്യുന്നു.
രാത്രിയിലെ വൈകിയുള്ള ഭക്ഷണം ഇൻസുലിൻ പ്രതിരോധത്തിന് വഴിവയ്ക്കുന്നു. ഇത് പ്രമേഹത്തോടൊപ്പം കരൾ രോഗ സാധ്യതയും വർദ്ധിപ്പിക്കും.
രാത്രിയിൽ കരൾ ശരീരത്തെ ശുദ്ധീകരിക്കുന്ന പണി ചെയ്യുന്നു. ആ സമയത്ത് വീണ്ടും ഭക്ഷണം കഴിക്കുമ്പോൾ കരളിന്റെ വിശ്രമം നഷ്ടപ്പെടുന്നു.
ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. രാത്രി 7:30 നും 8:30 നും ഇടയിൽ കഴിക്കുന്നതാണ് കരളിൻ്റെ ആരോഗ്യത്തിന് നല്ലത്.
കരളിൻ്റെ ആരോഗ്യത്തിന് രാത്രി വൈകി വറത്തതും പൊരിച്ചതുമായ ഭക്ഷണവും ജങ്ക് ഫുഡുകളും കഴിക്കുന്നത് വളരെ മോശമാണ്. അതിനാൽ ഭക്ഷണശീലം നന്നാക്കുക.