26 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയ ഒന്നാമ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനുമെല്ലാം നമ്മൾ ഇത് ദിവസവും കഴിക്കാറഉണ്ട്.
അതുകൊണ്ട് തന്നെ ദിവസവും ഒരു വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയാം.
വെള്ളരിക്കയിൽ 96 ശതമാനവും വെള്ളമാണ്. വേനൽച്ചൂടിലും ചൂടുള്ള കാലാവസ്ഥയിലും ശരീരം വറ്റിവരളാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.
കലോറി വളരെ കുറവും ഫൈബർ (നാരുകൾ) കൂടുതലുമായതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ വെള്ളരിക്ക ഉൾപ്പെടുത്താം.
വൈറ്റമിൻ സി, കഫീക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ വീക്കവും തിണർപ്പും മാറ്റി മുഖത്തിന് പ്രകൃതിദത്ത തിളക്കം നൽകുന്നു.
വെള്ളരിക്കയിലെ ഉയർന്ന നാരുകളും വെള്ളവും മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.