25 July 2026

Jayadevan A M

എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം

Image Courtesy: Getty Images

നിരവധി പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നം

ബീറ്റ്‌റൂട്ട്‌

രക്തയോട്ടം കൂട്ടാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്‌റൂട്ട് നല്ലതാണ്. എന്നാല്‍ ബീറ്റ്‌റൂട്ട് അമിതമായാല്‍ അത് ചിലര്‍ക്ക് നല്ലതല്ല

അനുയോജ്യമല്ല

ബീറ്റ്‌റൂട്ടിൽ ഓക്‌സലേറ്റ്  ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കിഡ്‌നി സ്‌റ്റോണുള്ളവര്‍ ബീറ്റ്‌റൂട്ടും അതിന്റെ ജ്യൂസും കഴിക്കുന്നത് കുറയ്ക്കണം

കിഡ്‌നി സ്റ്റോണുള്ളവര്‍

ഉയർന്ന ബി.പി ഉള്ളവർക്ക് ബീറ്റ്‌റൂട്ട് നല്ലതാണ്. എന്നാല്‍ കുറഞ്ഞ ബി.പി ഉള്ളവരോ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരോ അമിതമായി ബീറ്റ്‌റൂട്ട് കഴിക്കരുത്‌

കുറഞ്ഞ രക്തസമ്മർദ്ദം

ദഹനശേഷി കുറഞ്ഞവർക്കും ഐബിഎസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്കും ബീറ്റ്‌റൂട്ട് കഴിക്കുന്നത് വയറുവേദന, ഗ്യാസ്, വയറു വീർക്കൽ, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.

ദഹനപ്രശ്നങ്ങളുള്ളവർ

ഗൗട്ട് അല്ലെങ്കിൽ യൂറിക് ആസിഡ് അമിതമായി ഉള്ളവർ ബീറ്റ്‌റൂട്ട് കഴിക്കുന്നത് സന്ധികളിൽ വേദനയും വീക്കവും കൂട്ടാൻ ഇടയാക്കും.

 യൂറിക് ആസിഡ്

ബീറ്റ്‌റൂട്ടിൽ ഇരുമ്പും കോപ്പറും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂടുതൽ ഉള്ളവർ ബീറ്റ്‌റൂട്ട് നിയന്ത്രിത അളവിൽ മാത്രം കഴിക്കുക.

ഇരുമ്പിന്റെ അളവ്

കറിയായോ സാലഡായോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് വലിയ കുഴപ്പമുണ്ടാക്കില്ല. ജ്യൂസാക്കി കുടിക്കുമ്പോൾ ഫൈബർ നഷ്ടപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും ചെയ്യാം.

പ്രമേഹ രോഗികൾ