07 MAY 2026

NEETHU VIJAYAN

മഴക്കാലമല്ലേ !  അച്ചാറിൽ  പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്

 Image Courtesy: Getty Images/ Social Media

വേനലൊക്കെ ഏകദേശം അവസാനിക്കാറായി. മെയ് പകുതിയോടെ മഴ പ്രതീക്ഷിക്കാം. എന്നാൽ മഴക്കാലം എത്തുമ്പോൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ചില ട്രിക്കുകൾ നോക്കാം.

മഴക്കാലം

മഴ വന്നാൽ അച്ചാറുകളിൽ പെട്ടെന്ന് പൂപ്പൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത്തവണ നിങ്ങൾക്ക് പറ്റുന്ന ചില പൊടികൈകൾ പറഞ്ഞുതരട്ടെ.

അച്ചാർ

അച്ചാർ ഭരണിക്കുള്ളിൽ എപ്പോഴും എണ്ണ അച്ചാറിന് മുകളിൽ നിൽക്കണം. കുറഞ്ഞത് ഒരു വിരൽ ഉയരത്തിൽ എണ്ണവേണം. അപ്പോൾ പൂപ്പൽ വരില്ല. നല്ലെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.

നല്ലെണ്ണ

നനഞ്ഞ സ്പൂൺ അച്ചാറിൽ ഇടുന്നത് പെട്ടെന്ന് ചീത്തയാക്കുകയും പൂപ്പൽ വരുത്തുകയും ചെയ്യും. പൂർണ്ണമായും ഉണങ്ങിയ മരത്തിന്റെയോ സ്റ്റീലിന്റെയോ സ്പൂൺ ഉപയോഗിക്കുക.

സ്പൂൺ

അച്ചാറിലെ പ്രകൃതിദത്തമായി ചേർക്കാവുന്ന പ്രിസർവേറ്റീവുകളാണ് ഉപ്പും വിനാഗിരിയും. ഇവയുടെ അളവ് കൃത്യമാണെങ്കിൽ ബാക്ടീരിയകളും പൂപ്പലും അച്ചാറിലേക്ക് അടുക്കില്ല.

ഉപ്പും വിനാഗിരിയും

അച്ചാർ എടുത്ത ശേഷം കുപ്പിയുടെ വശങ്ങളിലുള്ള അവശിഷ്ടങ്ങൾ ഉണങ്ങിയ തുണി കൊണ്ട് തുടച്ചു വൃത്തിയാക്കുക. ഇവിടെ നിന്നാണ് ആദ്യം പൂപ്പൽ പിടിക്കുന്നത്.

അവശിഷ്ടങ്ങൾ

ഭരണികളോ ചില്ല് കുപ്പികളോ ആണ് അച്ചാർ സൂക്ഷിക്കാൻ ഏറ്റവും ഉചിതം. പ്ലാസ്റ്റിക് പാത്രങ്ങൾ നല്ലതല്ല. കുപ്പിയുടെ അടപ്പ് വായു കടക്കാത്ത രീതിയിൽ നന്നായി അടയ്ക്കുക. 

കുപ്പികൾ