26 OCT 2026

NEETHU VIJAYAN

ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്? 

Image Courtesy: Unsplash

കേരളീയരുടെ പ്രഭാതഭക്ഷണത്തോടൊപ്പമോ വൈകിട്ടത്തെ ചായയ്ക്കൊപ്പമോ ഏത്തപ്പഴം കഴിക്കുന്നത് പതിവാണ്. കാരണം ഇതിൻ്റെ ​ഗുണങ്ങൾ തന്നെയാണ്.

ഏത്തക്ക

എന്നാൽ ഏത്തപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ അതോ വൈകിട്ടോ... എന്ന സംശയം പലർക്കുമുണ്ട്. അതൊന്ന് നോക്കിയാലോ.

കഴിക്കേണ്ടത്

രാവിലത്തെ തിരക്കിനിടയിൽ പെട്ടെന്ന് ഊർ്ജ്ജം നൽകാൻ ഏത്തപ്പഴത്തിന് സാധിക്കും. ഇതിലെ കാർബോഹൈഡ്രേറ്റുകളും നാച്ചുറൽ ഷുഗറും ശരീരത്തിന് ഉന്മേഷം നൽകുന്നു.

രാവിലെ

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രാവിലെ കഴിക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും. വെറും വയറ്റിൽ ഒരിക്കലും ഏത്തപ്പഴം മാത്രം കഴിക്കരുത്.

വെറും വയറ്റിൽ

ഇതിലെ മഗ്നീഷ്യവും പൊട്ടാസ്യവും രക്തത്തിലെ അളവിൽ പെട്ടെന്ന് വ്യത്യാസമുണ്ടാക്കാം. പ്രഭാതഭക്ഷണത്തിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

പ്രാതൽ

വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം വറുത്ത പലഹാരങ്ങൾക്ക് പകരം ഒരു ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത് അനാവശ്യ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കും.

വൈകിട്ട്

എന്നാൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനക്കേടിനും അസിഡിറ്റിക്കും കാരണമായേക്കാം.

ശ്രദ്ധിക്കേണ്ടത്

ഏത്തപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പമോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷമോ ആണ്.

നല്ല സമയം