03 June 2025
Abdul Basith
Pic Credit: Unsplash
ചിലർക്ക് പല കാരണങ്ങളാൽ കോളജ് ഡിഗ്രി സ്വന്തമാക്കാൻ കഴിയണമെന്നില്ല. എങ്കിലും അവർക്ക് ഉയർന്ന ശമ്പളമുള്ള ചില നല്ല ജോലിസാധ്യതകളുണ്ട്.
വർഷത്തിൽ നാല് മുതൽ 10 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ഈ ജോലിയിൽ എസ്ഇഒ, ഗൂഗിൾ ആഡ്സ് തുടങ്ങിയ മേഖലയിലെ അറിവാണ് വേണ്ടത്.
കഴിവും വ്യത്യസ്തമായ ആശയങ്ങളും ഉള്ളവർക്ക് യൂട്യൂബ് എപ്പോഴും നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്. മാസങ്ങൾ ലക്ഷങ്ങൾ വരെ ലഭിക്കുന്ന യൂട്യൂബർമാരുണ്ട്.
യൂട്യൂബും മറ്റ് സൗജന്യ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് കോഡിങ് പഠിച്ചാൽ, ആപ്പ്/വെബ് ഡെവലപ്പറാവാം. വർഷത്തിൽ 15 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
സംസാരിച്ച് വീഴ്ത്താൻ കഴിയുന്നവർക്ക് റിയൽ എസ്റ്റേസ്റ്റ് ബ്രോക്കർ നല്ലൊരു ചോയ്സാണ്. കമ്മീഷൻ അനുസരിച്ചാണ് തുക ലഭിക്കുന്നത്.
പരിശീലനവും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ മേക്കപ്പ് ആർട്ടിസ്റ്റോ ഹെയർ സ്റ്റൈലിസ്റ്റോ ആവാൻ കഴിയും. വർഷം 12 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
കുറച്ച് റിസ്ക് പിടിച്ച ജോലിയാണ്. പക്ഷേ, വിജയകരമായി സ്റ്റോക്ക് ട്രേഡിങ് നടത്താൻ കഴിഞ്ഞാൽ വളരെ വേഗത്തിൽ പണം സമ്പാദിക്കാം.
ഡിഗ്രി എന്നത് വിദ്യാഭ്യാസം അളക്കാനുള്ള ഒരു മാനദണ്ഡം മാത്രമാണ്. കഴിവും കഠിനാധ്വാനവുമുണ്ടെങ്കിൽ ചെയ്യാവുന്ന പല ജോലികളുമുണ്ട്.