23 June 2025
Sarika KP
Image Courtesy: Freepik
എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്നതും അത് പോലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയ മികച്ചൊരു സ്നാക്കാണ് ഫ്രെഞ്ച് ടോസ്റ്റ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഏറെ ഹെൽത്തിയുമാണ്. ചില വീടുകളിലെ പ്രധാനപ്പെട്ട ബ്രേക്ക് ഫാസ്റ്റ് കൂടിയാണ് ഇത്.
മുട്ടയും പാലും ചേർത്താണ് ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ ഇനി മുതൽ അൽപം വ്യത്യസ്ത രീതിയിൽ ഫ്രെഞ്ച് ടോസ്റ്റ് തയ്യാറാക്കാം.
പോഷകാഹാര വിദഗ്ധ പൂജ കെഡിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫ്രെഞ്ച് ടോസ്റ്റിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.
ഹെെ പ്രോട്ടീൻ ഫ്രെഞ്ച് ടോസ്റ്റ് എന്നാണ് അവർ ഈ വിഭവത്തിന് നൽകിയിരിക്കുന്ന പേര്. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ഒരു പാത്രത്തിൽ മുട്ട, പാൽ, കറുവപ്പട്ട എന്നിവ നന്നായി അടിച്ചെടുക്കുക. ശേഷം ഓരോ കഷ്ണം ബ്രെഡും മുട്ടയിൽ മുക്കിവയ്ക്കുക.
ശേഷം ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് കുതിർത്ത ബ്രെഡ് കഷ്ണങ്ങൾ ഇരുവശത്തും 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക.
ഫില്ലിംഗിനായി ഒരു പാത്രത്തിൽ, കോട്ടേജ് ചീസ്, പ്രോട്ടീൻ പൗഡർ, കറുവപ്പട്ട എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ബ്രെഡ് സ്ലൈസുകൾക്കിടയിൽ തേച്ച് പിടിപ്പിക്കുക