29 September 2026
Prasanth Kumar
Photo Credit: Flipkart
15000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ പാകത്തിൽ HMD വൈബ് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
6.78-ഇഞ്ച് (1080 x 2460 പിക്സൽസ്) FHD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഇതിലുള്ളത്. ഒപ്പം, ആം മാലി-G57 MC2 ജിപിയുവും ഉണ്ട്.
6GB/ 8GB റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്, 13MP ഫ്രണ്ട് ക്യാമറ.
33W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് എച്ച്എംഡി വൈബ് 2 പ്രോ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ് 16 ഒഎസ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE.
സിൽവർ മിസ്റ്റ്, അക്വാ ഗ്രീൻ, കോസ്മിക് പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ 5ജി ഫോൺ എത്തിയിരിക്കുന്നത്.
ബാങ്ക് ഡിസ്കൗണ്ട് സഹിതം 6GB/128GB മോഡലിന് 14,999 രൂപ, 8GB/128GB വേരിയന്റിന് 16,999 രൂപ. ഒക്ടോബർ 8 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപ്പന തുടങ്ങും.