6 October 2026
Nithya V
Image Credit: Unsplash
അനുയോജ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ശരിയായ കർട്ടനുകൾ വാങ്ങുന്നതും.
ജനലിന്റെ സ്ഥാനം, മുറിയുടെ വലിപ്പം, ഭിത്തിയുടെ പെയിന്റ്, ഫർണിച്ചറുകളുടെ നിറം എന്നിവയെല്ലാം കർട്ടൻ തിരഞ്ഞെടുപ്പിൽ പ്രധാന ഘടകങ്ങളാണ്.
ഇന്ന് വിപണിയിൽ ഏറ്റവും പ്രചാരമുള്ളവയാണ് പ്ലീറ്റഡ് കർട്ടനുകൾ. ജനലുകളുടെ വലിപ്പത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.
ആവശ്യത്തിന് വെളിച്ചം കയറാൻ ഷീർ കർട്ടനുകൾ നല്ലതാണ്. കടുത്ത വെയിൽ തടയുന്നതിന് കോട്ടൺ, വെൽവറ്റ്, സിന്തറ്റിക് കർട്ടനുകൾ ഉപയോഗിക്കാം.
നിലം മുട്ടുന്ന രീതിയിലുള്ള കർട്ടനുകളാണ് മുറികൾക്ക് കൂടുതൽ വലിപ്പവും പ്രൗഢിയും നൽകുന്നത്.
ജനൽ അളവുകളേക്കാൾ കുറഞ്ഞത് 4-6 ഇഞ്ച് എങ്കിലും ഇരുവശങ്ങളിലേക്കും മുകളിലേക്കും നീളമുള്ള കർട്ടൻ റോഡുകൾ ഇടുന്നത് ലുക്ക് നൽകും.
അതുപോലെ, മുറിയുടെ ഭിത്തിയുടെ നിറം, ഫർണിച്ചർ എന്നിവയുമായി ചേരുന്ന നിറങ്ങൾ തിരഞ്ഞെടുക്കുക.
എളുപ്പത്തിൽ കഴുകാൻ കഴിയുന്ന കർട്ടനുകൾ തിരഞ്ഞെടുക്കാം. ഡ്രൈ ക്ലീനിംഗ് മാത്രം സാധ്യമാകുന്ന തുണികൾ ബുദ്ധിമുട്ടാകും.