04  JULY 2025

ASWATHY BALACHANDRAN

Image Courtesy: Getty Images

കുളം വേണ്ട വീട്ടിലെ ബക്കറ്റിൽ താമര വളർത്താം

വീട്ടിൽ കുളമില്ലാതെ തന്നെ താമര വളർത്താം. ഇതിന് താമര നടാൻ അടിയിൽ ദ്വാരങ്ങളില്ലാത്ത, 15-20 ലിറ്റർ ശേഷിയുള്ള ബക്കറ്റുകൾ തിരഞ്ഞെടുക്കുക.

താമര

ചെളിമണ്ണും ചാണകപ്പൊടിയും തുല്യ അനുപാതത്തിൽ കലർത്തി ബക്കറ്റിൻ്റെ പകുതിയോളം നിറയ്ക്കുക.

ചെളി

താമരക്കിഴങ്ങുകൾ മണ്ണിൽ, മുള വരുന്ന ഭാഗം മുകളിലേക്ക് വെച്ച് നടുക, പൂർണ്ണമായി മൂടരുത്.

താമരക്കിഴങ്ങ്

ബക്കറ്റിൽ സാവധാനം വെള്ളം നിറയ്ക്കുക, മണ്ണ് ഇളകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മണ്ണ്

ബക്കറ്റ് നിറയെ വെള്ളം ഒഴിക്കുക, വെള്ളം കുറയുന്നതിനനുസരിച്ച് ദിവസവും നിറച്ചുകൊടുക്കണം.

വെള്ളം

ദിവസവും കുറഞ്ഞത് 6-8 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ബക്കറ്റ് വെക്കുക.

സൂര്യപ്രകാശം

നടുന്ന സമയത്ത് താമരയ്ക്കുള്ള പ്രത്യേക വളം മണ്ണിൽ ചേർക്കുന്നത് നല്ലതാണ്.

വളം

താമരയുടെ ഇലകളും പൂക്കളും വെള്ളത്തിന് മുകളിൽ നന്നായി വളരാൻ അനുവദിക്കുക.

വളരാൻ