04 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ മുഴുവൻ മുട്ടയാണോ അതോ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് നല്ലത് എന്ന്.
ഫിറ്റ്നസ് ഫ്രീക്കുകൾ തർക്കിക്കുന്നത് ഈ വിഷയത്തെ ചൊല്ലിയാണ്. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കുഴപ്പമുള്ളതിനാൽ മുട്ടയുടെ വെള്ളയ്ക്ക് പലപ്പോഴും മുൻഗണന കിട്ടാറുണ്ട്.
പുതിയ കണ്ടുപിടുത്തം അനുസരിച്ച് മുട്ടയുടെ മഞ്ഞയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് പേശി വളർച്ചയുടെ കാര്യത്തിൽ.
2017 ൽ പുറത്തുവന്ന പഠനം അനുസരിച്ച് മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതിനേക്കാൾ 42% കൂടുതൽ പേശി വളർച്ചയെ ഉത്തേജിപ്പിക്കുന്നത് മുഴുവൻ മുട്ട കഴിക്കുന്നതാണ്.
മുട്ടയുടെ വെള്ളയിൽ പ്രധാനമായും ആൽബുമിൻ എന്ന പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. ഇത് പേശി വളർച്ചയ്ക്ക് വളരെ നല്ലതാണ്.
മഞ്ഞ കരുവിൽ കാണപ്പെടുന്ന പല പോഷകങ്ങളും വെള്ളയിൽ ഇല്ല.
ഹോർമോൺ നിയന്ത്രണത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന ആരോഗ്യകരമായ പല കൊഴുപ്പുകളും മഞ്ഞയിലുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിനും നാഡികളുടെ പ്രവർത്തനത്തിനും സഹായിക്കുന്ന കോളിംഗ്, സെലീനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും പ്രധാനപ്പെട്ടതാണ്.