27 NOV 2025

TV9 MALAYALAM

വീട്ടിൽ ചിതൽ ശല്ല്യമുണ്ടോ? തുരത്താൻ ഇതാ കിടിലൻ വിദ്യ.

 Image Courtesy: Getty Images

തടികൊണ്ടുള്ള ഏതൊരു വസ്തുവും നശിപ്പിക്കാനുള്ള കഴിവ് ചിതലിനുണ്ട്. അതിനാൽ ചിതലുകൾ കയറി തുടങ്ങുമ്പോൾത്തന്നെ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുക.

ചിതൽ

വീടുകളിൽ എപ്പോഴും വായുസഞ്ചാരം ഉണ്ടായിരിക്കണം. കാരണം ഇത് ഈർപ്പം കുറയ്ക്കുന്നു. പലരും ഇതിനായി വലിയ കെമിക്കലുകൾ അടങ്ങിയ മരുന്നുകൾ ഉപയോ​ഗിക്കാറുണ്ട്.

ഈർപ്പം

ഫർണിച്ചറുകളി നിന്ന് ‌ഈർപ്പം നീക്കചെയ്യാൻ സൂര്യപ്രകാശം ഏല്പിക്കുക. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും തടികൊണ്ടുള്ള വസ്തുക്കൾ സൂര്യപ്രകാശത്തിൽ വയ്ക്കുന്നത് നല്ലതാണ്.

സൂര്യപ്രകാശം

മെഡിക്കൽ സ്റ്റോറിലും കടകളിലും ബോറിക് പൗഡർ ലഭ്യമാണ്. ചൂടുവെള്ളത്തിൽ കലർത്തിയ ഈ ലായനിയിൽ ഉപ്പ് ചേർത്ത് ചിതലുള്ള സ്ഥലങ്ങളിൽ ഒഴിക്കുക.

ബോറിക് പൗഡർ

വെളുത്ത വിനാഗിരിയും നാരങ്ങാനീരും ബേക്കിംഗ് സോഡയും യോജിപ്പിക്കുക. ഒരു സ്പ്രേ കുപ്പിയിൽ നിറച്ച് ചിതലുള്ളിടത് തളിക്കുക.

ബേക്കിംഗ് സോഡ

മൂന്ന് ദിവസത്തിലൊരിക്കലെങ്കിലും ഈ ലായിനി തളിക്കുക. ഇത്തരത്തിൽ നാലഞ്ച് തവണ ചെയ്യുമ്പോൾ തന്നെ ചിതൽ ശല്യം കുറയും.

ശല്ല്യം

വേപ്പെണ്ണയും ഗ്രാമ്പൂ എണ്ണയും ചിതലുകളെ നശിപ്പിക്കാൻ വളരെ നല്ലതാണ്. രണ്ട് എണ്ണകൾ തുല്യ അളവിൽ യോജിപ്പിച്ച് ചിതലുള്ള സ്ഥലത്ത് പുരട്ടുക.

ഗ്രാമ്പൂ എണ്ണ

ഫർണിച്ചറുകളിൽ ഈർപ്പം തങ്ങിനിൽക്കാൻ അനുവദിക്കരുത്. വസ്തുക്കൾ പതിവായി വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്. വീട്ടിൽ കേടായ വസ്തുക്കൾ കൂട്ടിയിട്ടിരിക്കരുത്.

കേടായവ