Nithya V
Image Credit: Getty Images
27 November 2025
ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കുന്ന പതിവ് പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയായ പ്രവണതായാണോ?
ഭക്ഷണം എത്ര നേരം ഫ്രിഡ്ജിൽ സൂക്ഷിക്കാം, ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം എത്ര തവണ ചൂടാക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാം.
ചോറ്, വേവിച്ച പരിപ്പ് എന്നിവ 2 ദിവസം വരെയും പച്ചക്കറി കറികൾ 3-4 ദിവസം വരെയും ഫ്രിഡ്ജിൽ സൂക്ഷിക്കാം.
അതുപോലെ മാംസം, മത്സ്യം എന്നിവയുടെ കറികൾ പരമാവധി ഫ്രിഡ്ജിൽ വച്ച് 24-36 മണിക്കൂറിനുള്ളിൽ കഴിക്കേണ്ടതാണ്.
ആട്ട, ദാൽ, മസാലകൾ എന്നിവ എയർടൈറ്റ് കണ്ടൈനറുകളിൽ സുരക്ഷിതമായി സൂക്ഷിക്കാം. ദീർഘകാലത്തേക്ക് സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വയ്ക്കാം.
രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
സാലഡുകൾ ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം വയ്ക്കാം. പുറത്ത് എടുത്താൽ ഉടൻ കഴിക്കണം. ഫ്രീസ് ചെയ്ത് കഴിക്കാൻ പാടില്ല.
മുട്ട ഫ്രിഡ്ജിൽ വച്ചാലും കേടാകും. അതിനാൽ പൊട്ടിച്ച മുട്ട രണ്ട് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് ഉചിതം.