30 JULY 2025
Nithya V
Image Courtesy: Getty Images/FreePik/Unsplash
പലരെയും അലട്ടുന്ന പ്രശ്നമാണ് വായ്നാറ്റം. ഇവ നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കും. ഈ പ്രശ്നത്തിന് പരിഹാരം എന്താകും?
വായയുടെ വൃത്തിയില്ലായ്മ, ചില ഭക്ഷണങ്ങൾ, ചില രോഗാവസ്ഥകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ വായ് നാറ്റത്തിന് കാരണമാകുന്നുണ്ട്.
എന്നാൽ വായ്നാറ്റം അകറ്റാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ചില നുറുങ്ങ് വിദ്യകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...
വായയുടെ വൃത്തിയില്ലായ്മ വായ്നാറ്റത്തിന് കാരണമാകും. അതിനാൽ ദിവസം രണ്ട് നേരം പല്ല് തേക്കുക എന്നത് പ്രധാനമാണ്.
ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാനും ശ്രദ്ധിക്കുക. ഇത് ബാക്ടീരിയകളെ നീക്കം ചെയ്യും.
ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും രണ്ടോ മൂന്നോ തവണ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകാം. മൗത്ത് വാഷിന് പകരം ബേക്കിങ്ങ് സോഡയും ഉപയോഗിക്കാം.
ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും പെരുംജീരകം ചവയ്ക്കുന്നതും വായിലെ ദുർഗന്ധം അകറ്റി വായയെ ഫ്രഷ് ആക്കാൻ സഹായിക്കും.
വായ വരണ്ടതായാലും വായ്നാറ്റം ഉണ്ടായേക്കാം. അതിനാൽ ഇവ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.