08 JUNE 2025

TV9 MALAYALAM

സ്ത്രീകളിൽ കൊളസ്ട്രോളിന് കാരണം ഇവയോ! അറിയാതെ പോകരുത്.

Image Courtesy: FREEPIK

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണങ്ങൾ പലതുണ്ട്.

സ്ത്രീകളിൽ

ഭക്ഷണക്രമം, പ്രായം, ഹോർമോണുകൾ, ജനിതകശാസ്ത്രം തുടങ്ങിയ ചില ഘടകങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഉയർന്ന കൊളസ്ട്രോൾ മൂലമാണ് ഇത് സംഭവിക്കുന്നത്.

കൊളസ്ട്രോൾ

സ്ത്രീകൾ പലതരം ഹോർമോൺ മാറ്റങ്ങൾക്ക് വിധേയരാകുന്നു. ഇത് കൊളസ്ട്രോൾ കൂടുന്നതിനോ കുറയുന്നതിനോ കാരണമായേക്കാം. പ്രത്യേകിച്ച് ആർത്തവവിരാമത്തിൽ.

ഹോർമോൺ വ്യതിയാനം

സമ്മർദ്ദം, അമിതഭാരം, ഉറക്കത്തിൻ്റെ നിലവാരം തുടങ്ങി തിരക്കുപിടിച്ച ക്രമരഹിതമായി ജീവിതരീതി ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു.

ജീവതശൈലി

സ്ത്രീകളിൽ, സ്റ്റിറോയിഡുകൾ, ആന്റികൺവൾസന്റ് മരുന്നുകൾ, സൈക്ലോസ്പോരിൻ തുടങ്ങിയവയുടെ ഉപയോ​ഗം കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും.

മരുന്നുകൾ

ഉയർന്ന കൊളസ്ട്രോൾ ജനിതകമായി ഉണ്ടാകാവുന്നതുമാണ്. കുടുംബാം​ഗങ്ങളിലെ ഹൈപ്പർ കൊളസ്ട്രോൾ നിങ്ങളിലേക്ക് എത്തിചേരാം.

ജനിതകശാസ്ത്രം

ശരീരഭാരം കുറയ്ക്കുക, നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക തുടങ്ങിയതിലൂടെ ഇത് കുറയ്ക്കാം.

പ്രതിരോധിക്കാം

പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന കൊളസ്ട്രോൾ തടയാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഇത് നല്ലതാണ്.

വ്യായാമം