08 June 2025
NANDHA DAS
Image Courtesy: Freepik
ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പ്രകൃതിദത്ത മധുര പദാർത്ഥമാണ് തേൻ. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തേൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ തേൻ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ദിവസവും ഓരോ സ്പൂൺ തേൻ കഴിക്കുന്നത് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.
തേൻ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനും ഗുണം ചെയ്യും.
ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
തേൻ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉറക്കക്കുറവ് പരിഹരിക്കാനും രാത്രി നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും.
പ്രകൃതിദത്തമായ ആൻറിബയോട്ടിക്കായ തേൻ പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും സഹായിക്കുന്നു. ഇതിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ഉണ്ട്.