29 November 2025
Nithya V
Image Credit: Getty Images
ക്രിസ്മസ് അടുത്തു, ഇനി കേക്കിന്റെ കാലമാണ് അല്ല, ഓവൻ ഇല്ലാതെ വെറും അഞ്ച് മിനിറ്റിൽ കേക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് നിങ്ങൾക്കറിയാമോ?
റിസ്വാന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തന്ന മിനി കേക്ക് തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം...
പഞ്ചസാര, മുട്ട, വെള്ളം, യീസ്റ്റ്, ഗോതമ്പ് പൊടി, കാരറ്റ്, വാനില എസെൻസ്, നെയ്യ് എന്നിവയാണ് ഈ മിനി കേക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
ഒരു ബൗളിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ യീസ്റ്റ്, അര കപ്പ് ചെറു ചൂടൂവെള്ളം എന്നിവ ചേർക്കുക.
ഇത് നന്നായി ഇളക്കുക. ഇതിലേക്ക് കപ്പ് ഗോതമ്പ് പൊടി, അൽപ്പം ഉപ്പ്, ഒരു ടീസ്പൂൺ വാനില എസൻസ്, ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ കൂടി ചേർക്കാം.
ശേഷം നന്നായി ഇളക്കിയാൽ മാവ് തയ്യാറായി. ഇങ്ങനെ തയ്യാറാക്കി മാവ് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം.
ശേഷം ചെറിയ ഗ്ലാസിലോ, ഇഡ്ഡലി പാത്രത്തിലോ നെയ്യ് പുരട്ടി മാവൊഴിച്ച് വേവിച്ചെടുത്താൽ രുചികരമായ ഹോംമെയ്ഡ് കേക്ക് റെഡി.
കേക്ക് രുചികരമാക്കാൻ കാരറ്റ് പോലെയുള്ളവ അരച്ചതു കൂടി മാവിലേയ്ക്കു ചേർക്കാം. മുട്ടയ്ക്കു പകരം മൈദ ഉപയോഗിക്കാവുന്നതുമാണ്.