30 JULY 2025
Sarika KP
Image Courtesy: Getty Images
അഴകുള്ള കാൽപാദങ്ങൾക്ക് മിക്കവരും പെഡിക്യൂർ ചെയ്യാറാണ് പതിവ്. എന്നാൽ ഇനി മുതൽ പെഡിക്യൂർ ചെയ്ത് പണം കളയേണ്ട.
വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കാൽ പാദ സംരക്ഷണം നടത്താം. വീട്ടിൽ തന്നെ ചെയ്യാവുന്ന നുറുങ്ങു വിദ്യകൾ ഇവ. (Video Credits: pexels)
കുറച്ച് കഞ്ഞിവെള്ളത്തിലേക്ക് തേനും അൽപം വിനാഗിരിയും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിൽ കാൽപാദം അൽപ സമയം മുക്കി വെയ്ക്കാം.
ഇളം ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് പാദങ്ങൾ അതിൽ മുക്കി വെയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. പാദങ്ങളുടെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും.
പഴുത്ത വാഴപ്പഴം ഉടച്ചെടുക്കാം. ഇത് കാൽപാദങ്ങളിലുള്ള വിണ്ടുകീറലുള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് ഇത് തടയാൻ സഹായിക്കും
ഇളം ചൂടുള്ള വെള്ളത്തിൽ അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കാം. ഇതിൽ പാദങ്ങൾ മുക്കി അൽപ്പ സമയം മുക്കി വെയ്ക്കാം.
കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് പാദങ്ങളിൽ പൂരട്ടുന്നത് വരൾച്ചയും വിണ്ടു കീറലും തടയാൻ സഹായിക്കും.
ഇളംചൂടുള്ള വെള്ളത്തിലേക്ക് അൽപ്പം തേൻ കലർത്തി 10 മുതൽ 20 മിനിറ്റ് വരെ കാലുകൾ അതിൽ മുക്കി വെയ്ക്കാം.