20 April 2026

Nithya V

ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...

Image Credit: Getty Images

നമ്മുടെ വീട്ടുമുറ്റത്തും പറമ്പുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ, പഴുത്ത പപ്പായ കഴിക്കാനാണ് പ്രിയമെങ്കിലും പച്ച പപ്പായയും ഉപകാരിയാണ്.

പപ്പായ

ചോറിനൊപ്പം തോരനായും കറിയായും പച്ച പപ്പായ കഴിക്കാറുണ്ട്. എന്നാൽ ഇവ അച്ചാ‍റിട്ട് കഴിച്ചിട്ടുണ്ടോ, സിമ്പിൾ റെസിപ്പി ഇതാ

പപ്പായ അച്ചാർ

പച്ചപ്പപ്പായ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി, വിനാഗിരി, കടുക്, നല്ലെണ്ണ, കറിവേപ്പില, ഉപ്പ്

ചേരുവകൾ

പച്ചപ്പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിയുക. ഇതിലേക്ക് അല്പം ഉപ്പ് പുരട്ടി അരമണിക്കൂർ വെക്കുക. ഇത് പപ്പായയിലെ അധിക ജലം നീക്കം ചെയ്യും.

കഷ്ടണങ്ങളാക്കുക

ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

കടുക് പൊട്ടിക്കുക

പച്ചമണം മാറുന്നതുവരെ വഴറ്റണം. തീ കുറച്ചുവെച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.

ഇളക്കുക

ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന പപ്പായ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക.

വിനാഗിരി

ഗ്രേവി അനുസരിച്ച് വേണമെങ്കിൽ അല്പം തിളപ്പിച്ചാറിയ വെള്ളം ചേർക്കാവുന്നതാണ്. നന്നായി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യാം. അച്ചാർ റെഡി.

റെഡി