25 May 2026
Nithya V
Photo Credit: Getty Images
മലയാളികളുടെ മനസ്സിലും രുചിയിലും അച്ചാറുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. നാരങ്ങ, മാങ്ങ, ഇഞ്ചി തുടങ്ങിയവയ്ക്കാണ് പ്രാധാന്യമെങ്കിലും അല്പം വെറൈറ്റികളും പരീക്ഷിക്കാറുണ്ട്.
ഇത്തവണ കുറച്ച് പപ്പായ അച്ചാർ ഇട്ടാലോ? അധികം ചേരുവകൾ ഒന്നുമില്ലാതെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അച്ചാർ റെസിപ്പി ഇതാ....
പച്ചപ്പപ്പായ, കടുക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കായപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, നല്ലെണ്ണ, ഉപ്പ്, കറിവേപ്പില
പച്ചപ്പപ്പായ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ ചതുരക്കഷണങ്ങളാക്കി അരിയുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി അരമണിക്കൂർ വെക്കുക.
പാനിൽ നല്ലെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ശേഷം കറിവേപ്പില, അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കാം.
പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക. തീ കുറച്ചുവെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.
പൊടികൾ മൂത്തു വരുമ്പോൾ ഇതിലേക്ക് ഉപ്പ് പുരട്ടി വെച്ചിരിക്കുന്ന പപ്പായ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പപ്പായ അധികം വെന്തു കുഴഞ്ഞു പോകരുത്. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. അച്ചാർ റെഡി.