18 August 2026
Sumeesh T Unneen
Photo Credit: Getty Images
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും മികച്ചതും ലളിതവുമായ വ്യായാമമാണ് നടത്തം. ഉത്കണ്ഠ കുറയ്ക്കാൻ ഇത് സഹായിക്കും
നടത്തം ശരീരത്തിലെ പിരിമുറുക്കം കുറയ്ക്കുകയും, മാനസിക സമ്മർദ്ദത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ദിവസവുമുള്ള നടത്തം സമ്മർദ്ദങ്ങളെ നേരിടാൻ ശരീരത്തെ പ്രാപ്തമാക്കും
നടക്കുമ്പോൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കൾ മനസ്സിന് സന്തോഷം നൽകുന്നു. നെഗറ്റീവ് ചിന്തകൾ അകറ്റി പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ ഇത് സഹായിക്കും
ആശങ്കകളിൽ നിന്ന് മനസ്സിനെ വഴിതിരിച്ചുവിടാൻ നടത്തം സഹായിക്കും. ചുറ്റുപാടുകളിലേക്കും സ്വന്തം ശരീരത്തിലേക്കും ശ്രദ്ധ തിരിയുന്നതോടെ ഉത്കണ്ഠ കുറയ്ക്കും
ശുദ്ധവായു ശ്വസിച്ച്, സൂര്യപ്രകാശമേറ്റ്, പ്രകൃതി ഭംഗി ആസ്വദിച്ച് പുറത്തുകൂടി നടക്കുന്നത് മാനസികോല്ലാസം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച വഴിയാണ്
ഉത്കണ്ഠ പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. പതിവായി നടക്കുന്നതിലൂടെ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുകയും പകൽ സമയത്തെ ക്ഷീണം ഇല്ലാതാവുകയും ചെയ്യും
ഉത്കണ്ഠ കൂടുമ്പോൾ ശ്വാസോച്ഛ്വാസത്തിന് വേഗത കൂടാറുണ്ട്. എന്നാൽ നടക്കുമ്പോൾ ഇത് ശരിയായ താളത്തിലാകുന്നു. നടത്തം മികച്ച റിലാക്സേഷൻ വ്യായാമമാണ്
ഫോണും സോഷ്യൽ മീഡിയയും മാറ്റിവെച്ച് ദിവസവും 20-30 മിനിറ്റ് നടക്കാൻ സമയം കണ്ടെത്തുക. ഈ ചെറിയ മാറ്റം നിങ്ങളുടെ മാനസികാരോഗ്യം വലിയ രീതിയിൽ മെച്ചപ്പെടുത്തും