02 Aug 2025
NANDHA DAS
Image Courtesy: Freepik
ബദാം കഴിക്കുന്നത് എത്രത്തോളം ആരോഗ്യത്തിന് നല്ലതാണോ അത്രത്തോളം ബദാം/ആൽമണ്ട് ഓയിലും നല്ലതാണ്.
വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ആൽമണ്ട് ഓയിൽ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാതിരിക്കാനും തിളക്കം ലഭിക്കാനും നല്ലതാണ്.
ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടേറെ ആന്റി-ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ആൽമണ്ട് ഓയിൽ നല്ലതാണ്. തലമുടി നീളം വയ്ക്കാനും മുടിക്ക് കരുത്ത് വർധിക്കാനും ഇത് സഹായിക്കും.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ആൽമണ്ട് ഓയിൽ കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ചില ഗുണങ്ങളും നോക്കാം.
കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ആൽമണ്ട് ഓയിൽ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മലബന്ധം ഉൾപ്പടെയുള്ള ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ആൽമണ്ട് ഓയിൽ മികച്ചതാണ്.
വിറ്റാമിനുകളാൽ സമ്പുഷ്ടമായ ആൽമണ്ട് ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.