12 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
പാചകത്തിൽ മഞ്ഞൾ ഉൾപെടാത്ത ഭക്ഷണങ്ങൾ കുറവാണ്. ആരോഗ്യത്തിന് ഗുണകരമായതിനാൽ ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുന്ന വളരെ നല്ലതാണ്.
എന്നാൽ മഞ്ഞളിൻ്റെ കറ പാത്രങ്ങളിലോ തുണികളിലോ പറ്റിപിടിക്കാറുണ്ട്. ഇത്തരം കറകൾ നീക്കം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
നിങ്ങളുടെ അടുക്കളിയിലെ പാത്രങ്ങളിൽ മഞ്ഞൾ കറ പറ്റിപിടിച്ചിരുന്നാൽ എന്താണ് ചെയ്യുക. ഇതാ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില വിദ്യകൾ.
മഞ്ഞൾ കറ പോകാൻ പലരും പാത്രകൾ ശക്തമായി ഉരച്ചു കഴുകാറുണ്ട്. എന്നാൽ ഈ രീതി പാത്രങ്ങളെ കൂടുതൽ കേടുവരുത്തുമെന്നത് ഓർക്കണം.
പാത്രങ്ങളിലെ ഈ മഞ്ഞ കറ വൃത്തിയാക്കാൻ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ മാത്രം മതിയാകും. എന്തെല്ലാമെന്ന് നോക്കാം.
കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വിനാഗിരി ഉപയോഗിക്കാം. പാത്രത്തിലേക്ക് ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, വെള്ളവും ഒഴിച്ച് വയ്ക്കാം. കുറച്ച് കഴിഞ്ഞ് വൃത്തിയായി കഴുകുക.
ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീര്, വെള്ളം എന്നിവ ചേർക്കുക. ഇതിൽ മഞ്ഞൾ കറയുള്ള പാത്രം ഒരു രാത്രി മുഴുവൻ മുക്കി വയ്ക്കുക. ശേഷം കഴുകിയെടുക്കാം.