22 November 2026
Jayadevan A M
Image Courtesy: Getty Images
നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ് രുചി മൂലം ചിലര്‍ ഇത് മാറ്റിനിര്‍ത്തും
മിതമായ അളവില്‍ എന്നും പാവയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണം നോക്കാം. പതിവായി കഴിക്കുമ്പോള്‍ അമിതമാകാന്‍ പാടില്ല
ചരാൻ്റിൻ, പോളിപെപ്റ്റൈഡ്-പി, സാപ്പോണിനുകൾ തുടങ്ങിയ സംയുക്തങ്ങൾ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു
പാവയ്ക്കയിൽ കലോറി വളരെ കുറവും നാരുകൾ കൂടുതലുമാണ്. പതിവായി കഴിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു
വിറ്റാമിൻ സി, ഫോളേറ്റ്, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാവയ്ക്കയിലുണ്ട്. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്നു
ദിവസവും വലിയ അളവിൽ പാവയ്ക്ക ഉപയോഗിക്കുന്നത് വയറിളക്കം, വയറുവേദന, ഓക്കാനം, അസിഡിറ്റി അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
ഇൻസുലിൻ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്ക് പാവയ്ക്ക അമിതമായാൽ പഞ്ചസാരയുടെ അളവ് അമിതമായി താഴുന്ന അവസ്ഥ ഉണ്ടാകാം
ഗർഭകാലത്ത് പാവയ്ക്കയുടെ അമിത ഉപയോഗം ഒഴിവാക്കുന്നതോ ഡോക്ടറുടെ ഉപദേശം തേടുന്നതോ ആണ് ഉചിതം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം ചെയ്യുക