03 June 2025
ASWATHY BALACHANDRAN
Image Courtesy: Freepik
തേങ്ങയിലാണ് വെള്ളം നിറച്ചു എന്ന പരസ്യ വാചകം കേൾക്കുമ്പോൾ ആ സംശയം നമ്മൾക്കെല്ലാം ഉണ്ടാകാറുണ്ട്. ശാസ്ത്രം അതിനു നൽകുന്ന ഉത്തരം എന്താണെന്നു നോക്കാം
തെങ്ങുകൾ മോണേഷ്യസ് ആണ്, (ഒരേ മരത്തിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകും). എല്ലാ മാസവും ഒരു പുതിയ കുല ഉണ്ടാകുന്നത് വർഷം മുഴുവൻ പൂക്കളും പിന്നീട് തേങ്ങകളും ലഭിക്കാൻ സഹായിക്കുന്നു.
തെങ്ങിൽ ആദ്യം ആൺപൂക്കൾ പാകമായി പൂമ്പൊടി പുറത്തു വിടും. പിന്നീടാണ് പെൺപൂവ് വിടരുക. കാറ്റ് ആണ് പ്രാഥമിക പരാഗണ സഹായി.
പരാഗം സ്റ്റിഗ്മയിൽ എത്തിക്കഴിഞ്ഞാൽ, അത് മുളച്ച് പൂമ്പരാഗക്കുഴൽ രൂപപ്പെടുകയും പെൺപൂവിന്റെ അണ്ഡാശയത്തിനുള്ളിലെ അണ്ഡത്തിലേക്ക് എത്തുകയും ചെയ്യുന്നു.
പരാഗണം മുതൽ പൂർണ്ണമായി പാകമായ തേങ്ങയായി മാറാൻ ഏകദേശം 11 മുതൽ 12 മാസം വരെ എടുക്കും
ആദ്യകാല വികസനം (1-3 മാസം): പുറംതൊലി (പെരികാർപ്പ്) അതിവേഗം വളരുന്നു. കായ ചെറുതും പച്ചനിറമുള്ളതുമായിരിക്കും, ഉള്ളിൽ കൂടുതലും വെള്ളമായിരിക്കും.
ആദ്യകാല വികസനം (1-3 മാസം): പുറംതൊലി (പെരികാർപ്പ്) അതിവേഗം വളരുന്നു. കായ ചെറുതും പച്ചനിറമുള്ളതുമായിരിക്കും, ഉള്ളിൽ കൂടുതലും വെള്ളമായിരിക്കും.
കട്ടിയുള്ള പുറംതോടിനുള്ളിൽ (എൻഡോകാർപ്പ്) വെളുത്ത കാമ്പ് (എൻഡോസ്പേം) രൂപപ്പെടാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ ഇളനീർ ധാരാളമായിരിക്കും.