17 February 2026
Jayadevan A M
Image Courtesy: Getty
വിഴിഞ്ഞത്ത് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്നാണ് സംശയം
മീന്‍ വിഭവം കഴിച്ച രണ്ടു പേരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ
എന്തായാലും വാര്‍ത്ത പലരെയും ആശങ്കപ്പെടുത്തി. മീന്‍ വിഭവങ്ങള്‍ എങ്ങനെയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതെന്ന് പരിശോധിക്കാം
ചിലയിനം മത്സ്യങ്ങൾ ശരിയായി ശീതീകരിച്ചു സൂക്ഷിച്ചില്ലെങ്കില്‍ ഹിസ്റ്റമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടും. ഇത് അസ്വസ്ഥതകൾ ഉണ്ടാക്കാം
മീന്‍ സൂക്ഷിക്കുമ്പോഴോ, മുറിക്കുമ്പോഴോ ശുചിത്വം പാലിച്ചില്ലെങ്കില്‍, നന്നായി പാകം ചെയ്തില്ലെങ്കില്‍ സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകള്‍ ഉണ്ടായേക്കാം
മീൻ ചീയാതിരിക്കാൻ ഫോര്‍മാലിന്‍ പോലുള്ളവ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം മീനുകള്‍ ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും
പഴകിയ മീന്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുക. നന്നായി പാകം ചെയ്യുക. പകുതി മാത്രം വെന്ത മീന്‍ കഴിക്കാതിരിക്കുക
അസ്വഭാവിക നിറം, ദുര്‍ഗന്ധം തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്തരം മീനുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്