സ്ട്രെസ്സ്  എങ്ങനെയാണ് ഹൃദയാരോഗ്യത്തെ ബാധിക്കുക?

27 May 2025

Abdul Basith

Pic Credit: Unsplash

നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സ്ട്രെസ്സ് അഥവാ മാനസിക സമ്മർദ്ദം. മാനസികസമ്മർദ്ദം പലതരത്തിൽ ഹൃദയാരോഗ്യത്തെ ബാധിക്കും.

സ്ട്രെസ്സ്

സ്ട്രെസ്സ് രക്തസമ്മർദ്ദം വർധിപ്പിക്കും. ഇത് ഹൈപ്പർടെൻഷനിലേക്ക് നയിക്കും. ഹൈപ്പർടെൻഷൻ പലതരത്തിലുള്ള ഹൃദ്രോഗങ്ങൾക്കിടയാക്കും.

രക്തസമ്മർദ്ദം

സ്ട്രെസ്സ് ഉണ്ടാവുന്നതിലൂടെ ഹൃദയമിടിപ്പിൽ വ്യത്യാസമുണ്ടാവാം. ഇത്തരത്തിൽ ഹൃദയമിടിപ്പ് വ്യത്യാസമുണ്ടാവുന്നതിലൂടെയും ഹൃദ്രോഗങ്ങൾക്ക് സാധ്യതയുണ്ട്.

ഹൃദയമിടിപ്പ്

നിരന്തരമായ സ്ട്രെസ് ഗുരുതരമായ ഹൃദ്രോഗങ്ങളിലേക്ക് നയിക്കും. ഹൃദയാഘാതം, അരിത്മിയ തുടങ്ങിയ പലതരം ആരോഗ്യപ്രശ്നങ്ങൾക്കാണ് സാധ്യത.

ഹൃദയാഘാതം

നിരന്തരമായ മാനസികസമ്മർദ്ദം ഇൻഫ്ലമേഷനുണ്ടാവും. ധമനികളിൽ ഉൾപ്പെടെയുണ്ടാവുന്ന ഇൻഫ്ലമേഷൻ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.

ഇൻഫ്ലമേഷൻ

മാനസിക സമ്മർദ്ദത്തിൻ്റെ ഹോർമ്മോണുകൾ രക്തം പിടിയ്ക്കാൻ കാരണമാവുന്നതാണ്. ഇത് ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കും.

രക്തം കട്ടപിടിക്കൽ

മാനസിക സമ്മർദ്ദം ഉറക്കം കുറയ്ക്കും. ഉറക്കക്കുറവ് ഹൈപ്പർടെൻഷനിലേക്കും അതുവഴി ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിക്കും.

ഉറക്കക്കുറവ്

മാനസിക സമ്മർദ്ദം പുകവലി, മദ്യപാനം തുടങ്ങി അനാരോഗ്യകരമായ ശീലങ്ങളുണ്ടാക്കും. ഇതൊക്കെ ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.

അനാരോഗ്യകരമായ ശീലങ്ങൾ