തണ്ണിമത്തൻ്റെ കുരുവും തൊലിയും കളയണ്ട, തടി കുറയ്ക്കാൻ സഹായിക്കും

27 May 2025

Abdul Basith

Pic Credit: Unsplash

നമ്മുടെയൊക്കെ പ്രിയപ്പെട്ട ഫലങ്ങളിലൊന്നാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിച്ചിട്ട് തൊലിയും കുരുവും നമ്മൾ കളയാറാണ് പതിവ്.

തണ്ണിമത്തൻ

എന്നാൽ, ഇങ്ങനെ ഒഴിവാക്കപ്പെടേണ്ടവരല്ല തൊലിയും കുരുവും. തടി കുറയ്ക്കാൻ സഹായിക്കുന്നതടക്കം പല ആരോഗ്യ ഗുണങ്ങളും ഇവ നൽകും.

തൊലിയും കുരുവും

വേനൽക്കാലത്ത് ഹൈഡ്രേറ്റായിരിക്കാൻ തണ്ണിമത്തൻ നല്ല ഒരു മാർഗമാണ്. തണ്ണിമത്തനിലെ ഉയർന്ന ജലാശം വേനലിൽ വളരെ സഹായകമാണ്.

വേനൽ

തണ്ണിമത്തനിൽ 92 ശതമാനം വെള്ളമാണ്. ഇത് വേഗത്തിൽ വയറ് നിറയ്ക്കും. കലോറി അധികമുള്ള മറ്റ് സ്നാക്കുകൾ ഇതുവഴി ഒഴിവാക്കാം.

ജലാംശം

തണ്ണിമത്തനിൽ അമിനോ ആസിഡുണ്ട്. ഇത് രക്തയോട്ടം വർധിപ്പിച്ച് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.

കൊഴുപ്പ്

പൊതുവേ വലിച്ചെറിയുന്ന തണ്ണിമത്തൻ തൊലിയിൽ ഫൈബർ ധാരാളമുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തി ഉദരാരോഗ്യത്തിന് വളരെ സഹായകമാവും.

തൊലി

കുരുവിൽ ഒമേഗ 3 ഒമേഗ ആറ് അടക്കമുള്ള ഹെൽത്തി ഫാറ്റുകളുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

കുരു

വെള്ളത്തൊലിയിലെ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കും. ബ്ലഡ് ഷുഗർ നിയന്ത്രിക്കും. കുരുവിലെ മഗ്നീഷ്യം ശരീരത്തിലെ ഫാറ്റ് ഡെപ്പോസിറ്റ് കുറയ്ക്കും.

മറ്റ് ഗുണങ്ങൾ