January 24 2026
Nithya V
Image Courtesy: Getty Images
മലയാളിയുടെ ഊണിനും സദ്യയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അച്ചാറുകൾ. കറിവേപ്പില കൊണ്ടും അച്ചാർ ഇടാൻ പറ്റുമെന്ന് അറിയാമോ?
കറിവേപ്പില, പുളി, വറ്റൽ മുളക്, ഉലുവ, കായം, മുളകുപൊടി, ശർക്കര - ഒരു ചെറിയ കഷ്ണം, എള്ളെണ്ണ, ഉപ്പ്, കടുക് എന്നിവയാണ് ചേരുവകൾ.
കഴുകിയെടുത്ത കറിവേപ്പില ഈര്‍പ്പം കളയാന്‍ വെക്കുക. ഇതേസമയം ഒരു പാത്രം തിളച്ച വെള്ളത്തിൽ ഒരു കഷ്ണം വാളന്‍ പുളി ചേര്‍ത്തു വെക്കുക.
ഇതിലേക്ക് കറിവേപ്പില കുതിരാനായി ഇട്ടുവെക്കുക. പാന്‍ ചൂടാക്കിയതിനു ശേഷം മൂന്ന് ടേബിള്‍ സ്പൂണ്‍ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക.
ഇതിലേക്ക് അല്‍പ്പം ഉലുവ, ജീരകം, കടലപ്പരിപ്പ് ചേര്‍ത്ത് ഇളക്കുക. മൂത്ത് വരുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കുക. ശേഷം കുതിര്‍ക്കാന്‍ വച്ച കറിവേപ്പില ചേര്‍ക്കാം.
മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. സ്റ്റൗ ഓഫ് ചെയ്ത് കൂട്ട് തണുക്കാനായി മാറ്റിവെക്കുക.
ശേഷം മികിസിയിലേക്ക് ഇത് മാറ്റി പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. പാനെടുത്ത് കുറച്ച് എള്ളെണ്ണ കൂടി ചേര്‍ത്ത് ഈ മിശ്രിതം ചൂടാക്കിയെടുക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയത് ചേര്‍ത്ത്, കായപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ശേഷം വിനാഗിരിയും ശര്‍ക്കരയും കൂടി ചേര്‍ക്കാം.