23 January 2026
Aswathy Balachandran
Image Courtesy: Getty Images
മുഖം കഴുകിയ ശേഷം കഞ്ഞിവെള്ളം ഒരു ടോണറായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ പി.എച്ച് അളവ് നിലനിർത്താനും ചർമ്മത്തിന് പുതുമ നൽകാനും സഹായിക്കുന്നു.
വിറ്റാമിൻ ബി, ഇ എന്നിവയാൽ സമ്പുഷ്ടമായ കഞ്ഞിവെള്ളം പതിവായി ഉപയോഗിക്കുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.
ഇതിലെ പ്രോട്ടീനുകൾ മുടിക്ക് ബലവും കരുത്തും നൽകുന്നു. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു
കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് താരൻ, ചൊറിച്ചിൽ, ഫംഗസ് ബാധ എന്നിവ തടയാൻ ഫലപ്രദമാണ്.
വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പും ടാനും ഒഴിവാക്കാൻ കുളിക്കുന്നതിന് 15 മിനിറ്റ് മുൻപ് കഞ്ഞിവെള്ളം മുഖത്തും ശരീരത്തിലും പുരട്ടുന്നത് ഉത്തമമാണ്.
അമിനോ ആസിഡുകൾ അടങ്ങിയ കഞ്ഞിവെള്ളം കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിലെ അടഞ്ഞ സുഷിരങ്ങൾ തുറക്കാനും അഴുക്കുകൾ നീക്കം ചെയ്യാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരു വരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാം.
തണുത്ത കഞ്ഞിവെള്ളം കോട്ടണിൽ മുക്കി കണ്ണിന് താഴെ 10-15 മിനിറ്റ് വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും.