January 24 2026

SHIJI MK

Image Courtesy:  Getty Images

കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌

കോഴിയിറച്ചി കഴിക്കാത്തവര്‍ വളരെ വിരളമാണ്. സദ്യയ്‌ക്കൊപ്പം പോലും ചിക്കന്‍ കഴിക്കുന്നവര്‍ ധാരാളം. ചിക്കന്റെ മാംസം കൂടുതലുള്ള ഭാഗത്തോടാണ് പലര്‍ക്കും താത്പര്യം.

കോഴിയിറച്ചി

മാംസമുള്ള ഭാഗങ്ങളേക്കാള്‍ ഗുണം നല്‍കുന്ന പലതും കോഴിയിലുണ്ട്. അതിലൊന്നാണ് കോഴിക്കാല്‍. കോഴിക്കാലിനോട് വലിയ താത്പര്യമുള്ളവരാണോ നിങ്ങള്‍?

എന്നാല്‍

ചിക്കന്റെ കാലില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ അവ കഴിക്കുന്നത് നല്ലതാണ്.

കാലുകള്‍

കാത്സ്യം, കൊളാജന്‍, പ്രോട്ടീന്‍, അവശ്യ ധാതുക്കള്‍ എന്നിവ കോഴിക്കാലില്‍ അടങ്ങിയിരിക്കുന്നു. ഇത് സന്ധി, പേശി, അസ്ഥി എന്നിവയ്ക്ക് വളരെ ഗുണം ചെയ്യും.

ഇവയുണ്ട്

പതിവായി ചിക്കന്റെ കാല് കഴിക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും. സന്ധി വേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലതാണ്.

എന്നും കഴിക്കാം

ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ ചിക്കന്‍ കാല് കഴിക്കാവുന്നതാണ്. കറിയായോ സൂപ്പായോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഇങ്ങനെ

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന കോഴിക്കാലുകള്‍ ജിമ്മന്മാര്‍ക്ക് നല്ലതാണ്. ശരിയായ അളവില്‍ കഴിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാം.

ശരീരഭാരം