14 April 2026

Nithya V

ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?

Image Credit: Getty Images, Social Media

മാറിവരുന്ന കാലാവസ്ഥയും പോഷകങ്ങളുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എന്നാൽ ഇഞ്ചി ഉപയോ​ഗിച്ച് ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും.

മുടിക്കൊഴിച്ചിൽ

ഇഞ്ചിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഇഞ്ചി

ഇഞ്ചി മുടി വളർച്ചയെ സഹായിക്കുന്നു, തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. മുടിക്ക് ഈർപ്പം നൽകുന്നു.

രക്തയോട്ടം

കൂടാതെ, അണുബാധകളെ ചെറുക്കാനും മുടിക്കൊഴിച്ചിൽ തടയാനും ഇഞ്ചി നിങ്ങളെ സഹായിക്കുന്നതാണ്.

അണുബാധ

ഇഞ്ചി നന്നായി ചതച്ച് നീരെടുക്കുക. അതിലേക്ക് എണ്ണ ചേർത്ത് ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയാം.

ഇഞ്ചി നീര്

അതോടൊപ്പം ഇഞ്ചിയും തേനും ചേർന്ന മിശ്രിതവും നല്ലതാണെന്ന് പറയാറുണ്ട്. ഇതും തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കഴുകികളയാം.

തേനും ചേർത്ത്

അതേസമയം, ഇഞ്ചി നല്ലതാണെങ്കിലും അമിതമായി ഉപയോ​ഗിക്കുന്നത് ദോഷകരമാണ്. കൂടുതൽ നേരം തലയിൽ വെച്ചാൽ ചൊറിച്ചിൽ, ചുവപ്പ് നിറം, പുകച്ചിൽ എന്നിവ ഉണ്ടാകാം.

ദോഷം

അധികം ഉപയോഗിച്ചാൽ തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ഇഞ്ചി അമിതമായി ഉപയോ​ഗിക്കരുത്.

എണ്ണമയം