24 July 2025
TV9 MALAYALAM
Image Courtesy: Getty, Freepik
യാത്രകള്‍ ചെയ്യുമ്പോള്‍, മീറ്റിങുകളില്‍ പങ്കെടുക്കുമ്പോള്‍ തുടങ്ങിയ പല കാരണങ്ങളാല്‍ പലപ്പോഴും പലര്‍ക്കും ഏറെ നേരെ മൂത്രം പിടിച്ചുനിര്‍ത്തേണ്ടി വരാറുണ്ട്
എന്നാല്‍ ഈ ശീലം നല്ലതല്ല. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അത് എങ്ങനെയെന്ന് നോക്കാം
സാധാരണ ബ്ലാഡര്‍ ശേഷി 300 മുതൽ 500 മില്ലി വരെയാണ്. മൂത്രസഞ്ചിയിൽ കൂടുതൽ മൂത്രം നിറഞ്ഞിട്ടുണ്ടെങ്കിൽ, വ്യക്തിക്ക് അടിവയറ്റിൽ അസ്വസ്ഥത അനുഭവപ്പെടും.
മൂത്രത്തിലെ മിനറലുകള്‍ അടിഞ്ഞുകൂടുകയും ദീര്‍ഘനേരം ഇത്തരത്തില്‍ സംഭവിക്കുന്നത് ക്രിസ്റ്റല്‍ (സ്‌റ്റോണ്‍) രൂപത്തില്‍ ഉണ്ടാകുന്നതിനും കാരണമാകും
ദീര്‍ഘനേരം ഈ പ്രവണ തുടരുന്നത് കിഡ്‌നി ഡാമേജിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ദീർഘനേരം മൂത്രം പിടിച്ചുനിർത്തുന്നത് മൂത്രസ്തംഭനത്തിന് കാരണമാവുകയും ബാക്ടീരിയകൾ പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
മൂത്രം പിടിച്ചുനിര്‍ത്തുന്നത് ബ്ലാഡറിനെ സ്‌ട്രെച്ച് ചെയ്യുന്നു. ഇത് പതിവാകുന്നത് ബ്ലാഡറില്‍ പ്രശ്‌നങ്ങളുണ്ടാക്കാം
വിവരദായിക ഉദ്ദേശ്യങ്ങള്‍ക്ക് മാത്രമാണ് ഇത് ഇവിടെ നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് ഇത് പകരമല്ല.