സാമ്പ്രാണിത്തിരിയുടെ പുക സിഗരറ്റിനെക്കാൾ അപകടകരം

24 July 2025

Abdul Basith

Pic Credit: PTI

നമ്മുടെ ജീവിതശൈലിയിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സാമ്പ്രാണിത്തിരി വിശേഷദിവസങ്ങളിൽ പകലന്തിയോളം പുകയാറുണ്ട്.

സാമ്പ്രാണിത്തിരി

എന്നാൽ, സാമ്പ്രാണിത്തിരിയുടെ പുക സിഗരറ്റിനെക്കാൾ അപകടകരമെന്ന് പഠനം. ശ്വാസകോശാർബുദത്തിനടക്കം സാധ്യതയുണ്ടെന്നതാണ് പഠനങ്ങൾ.

അപകടം

സാമ്പ്രാണിത്തിരിയുടെ പുകയിലുള്ള സുഗന്ധമാണ് പ്രശ്നം. എന്നാൽ, ഈ സുഗന്ധം മനുഷ്യജീവന് പോലും ഭീഷണിയാണെന്നാണ് പുതിയ പഠനം.

സുഗന്ധം

സിഗരറ്റിൻ്റെ പുകയും സാമ്പ്രാണിത്തിരിയുടെ പുകയും ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയായിരുന്നു സൗത്ത് ചൈന യൂണിവേഴ്സിറ്റിയുടെ പഠനം.

പഠനം

സാമ്പ്രാണിത്തിരിയിൽ കണ്ടെത്തിയ 99 ശതമാനം പദാർത്ഥങ്ങളും ശരീരത്തിന് ഹാനികരമാണെന്ന് ഈ പഠനത്തിൽ തെളിഞ്ഞു.

ഹാനികരം

ശ്വാസകോശാർബുദമുണ്ടാക്കുന്ന മ്യൂട്ടജെനിക്, ജീനോടോക്സിക്, സൈറ്റോടോക്സിക് എന്നീ പദാർത്ഥങ്ങളാണ് സാമ്പ്രാണിത്തിരിയുടെ പുകയിൽ അടങ്ങിയിരിക്കുന്നത്.

വിഷപദാർത്ഥങ്ങൾ

ശ്വാസകോശത്തിൽ ഇൻഫ്ലമേഷനും മറ്റ് പ്രശ്നങ്ങൾക്കും ഇത് കാരണമാവും. ഇത്തരം പദാർത്ഥങ്ങൾ ശ്വസനനാളിയിലും പ്രശ്നമുണ്ടാക്കും.

ശ്വാസകോശം

സാമ്പ്രാണിത്തിരിയുടെ പുകയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ കണ്ണിനും പ്രശ്നമാണ്. ചൊറിച്ചിലും അലർജിയും മറ്റ് പ്രശ്നങ്ങളും ഉണ്ടായേക്കാം.

കണ്ണ്