24 May 2025
TV9 MALAYALAM
Image Courtesy: Freepik
എഴുത്ത്, ഭക്ഷണം കഴിക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും ചിലര്‍ വലത് കൈയും, മറ്റുചിലര്‍ ഇടത് കൈയും ഉപയോഗിക്കുന്നു
ഓരോരുത്തര്‍ക്കും കൈയുടെ സ്വാധീനം ഓരോ രീതിയില്‍ വ്യത്യസ്തമാണ്. എന്നാല്‍ കൂടുതല്‍ പേരും വലതു കൈ ഉപയോഗിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്
വലതുകൈയ്യന്‍ അല്ലാത്തവര്‍ മെന്റല്‍ അല്ലെങ്കില്‍ ന്യൂറോഡെവലപ്‌മെന്റല്‍ ഹെല്‍ത്ത് കണ്ടീഷന്‍സ് കാണിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
ജേണൽ ഓഫ് സൈക്കോളജിക്കൽ ബുള്ളറ്റിനിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിശദീകരിക്കുന്നത്
ആളുകളുടെ മാനസികാരോഗ്യവും, ന്യൂറോഡെവലപ്‌മെന്റല്‍ പ്രശ്‌നങ്ങളും പഠിച്ചുകൊണ്ടുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ നിഗമനം
ഇടംകൈയ്യന്‍മാര്‍ മാത്രമല്ല, രണ്ട് കൈകളും ഉപയോഗിക്കുന്നവരിലും ന്യൂറോഡെവലപ്‌മെന്റല്‍ ഹെല്‍ത്ത് കണ്ടീഷന്‍സ് കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനറിപ്പോര്‍ട്ടില്‍
എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട കണ്ടെത്തലല്ല. വലംകൈയ്യന്‍ അല്ലാത്ത എല്ലാവര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നല്ല കണ്ടെത്തല്‍.
വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ള ഈ ലേഖനം പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല, മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക