19 September 2026

Jayadevan A M

ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?

Image Courtesy: Getty Images

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്‌ പലരുടെയും ശീലമാണ്.

മൊബൈൽ ഫോൺ

എന്നാൽ ഈ ശീലം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ട് ഈ ശീലം ഒഴിവാക്കണം

തെറ്റായ ശീലം

ഉറങ്ങുന്നതിന് കുറഞ്ഞത് 1 മുതൽ 2 മണിക്കൂർ മുമ്പെങ്കിലും ഫോൺ, ടിവി, ലാപ്ടോപ്പ് തുടങ്ങിയ സ്‌ക്രീനുകളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്‌

സ്‌ക്രീൻ സമയം

ഉറക്കം ഉണ്ടാക്കാൻ സഹായിക്കുന്ന ഹോർമോണാണ് മെലാറ്റോണിൻ. ഫോണുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും പുറത്തുവരുന്ന ബ്ലൂ ലൈറ്റ് മെലാറ്റോണിൻ ഉത്പാദനം തടസ്സപ്പെടുത്തുന്നു

എന്തുകൊണ്ട്‌

വീഡിയോകള്‍ കാണുന്നത്‌ തലച്ചോറിനെ സജീവമാക്കുന്നു. ഇത് മനസ്സിന് ശാന്തത ലഭിക്കുന്നതിനും വേഗത്തിൽ ഉറങ്ങുന്നതിനും തടസ്സമാകുന്നു.

ബ്രെയിന്‍ സ്റ്റിമുലേഷന്‍

സ്‌ക്രീൻ ഉപയോഗം മൂലം വൈകി ഉറങ്ങുന്നത് ആഴത്തിലുള്ള ഉറക്കത്തിന്റെ സമയം കുറയ്ക്കുകയും, എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യുന്നു

സ്‌ക്രീൻ ഉപയോഗം

അതുകൊണ്ട്‌ ഉറങ്ങാൻ പോകുന്നതിന് 1-2 മണിക്കൂർ മുമ്പ് എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവെക്കുന്നതാണ് ഉചിതം

ഡിജിറ്റൽ കട്ട്-ഓഫ്

ഫോണിന് പകരം പുസ്തകം വായിക്കുകയോ ലളിതമായ സംഗീതം കേൾക്കുകയോ ചെയ്യുക. ഫോൺ കിടക്കയ്ക്ക് അടുത്ത് വെച്ച് ചാർജ് ചെയ്യാതിരിക്കുക

പകരമുള്ള ശീലങ്ങൾ