November 27 2025
SHIJI MK
Image Courtesy: Getty Images
ഈന്തപ്പഴം കഴിക്കാന്‍ നിങ്ങള്‍ക്കും ഇഷ്ടമല്ലേ? ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഈന്തപ്പഴം നമ്മള്‍ വെറുതെയും മറ്റ് ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്തുമെല്ലാം കഴിക്കാറുണ്ട്.
സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, എ1 എന്നിങ്ങനെയുള്ള വൈറ്റമിനുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
ഇവയ്ക്ക് പുറമെ സെലെനീയം, കാത്സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിങ്ങനെയുള്ള പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
ഈന്തപ്പഴം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഈന്തപ്പഴത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ ചെറുക്കാന്‍ നല്ലതാണ്.
എന്നാല്‍ പ്രമേഹരോഗികള്‍ പൊതുവേ ഈന്തപ്പഴം കഴിക്കാറില്ല. ഈന്തപ്പഴം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്ന ധാരണയാണ് അതിന് കാരണം.
പക്ഷെ പ്രമേഹരോഗികള്‍ക്കും ഈന്തപ്പഴം ധൈര്യമായി കഴിക്കാമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതേ കുറിച്ച് കേട്ടിട്ടുണ്ടോ?
എന്നാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍ ഒരിക്കലും ഈന്തപ്പഴം കഴിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക.