08  February 2026

SHIJI MK

ബാക്കി വരുന്ന ചോറ് എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

Image Credit: Getty Images

ചോറ് കഴിക്കാതെ ജീവിക്കുന്നത് അല്‍പം റിസ്‌ക്കുള്ള കാര്യമാണ്. ചോറില്ലാതെ ഒരുദിവസം പോലും പ്രത്യേകിച്ച് മലയാളികള്‍ക്ക് കഴിയാനാകില്ല. ചോറ് കഴിക്കാത്ത ദിവസം പലര്‍ക്കും ഭക്ഷണം കഴിച്ചില്ലെന്ന തോന്നലും ഉണ്ടാകുന്നു.

ചോറ്

ബാക്കിയാകുന്ന മറ്റേത് ഭക്ഷണത്തെ പോലെ തന്നെ ചോറും നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. ഇവ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതാണ് ശീലം. എന്നാല്‍ ഇങ്ങനെ എത്രനാള്‍ വരെ സൂക്ഷിക്കാമെന്ന് അറിയാമോ?

ഫ്രിഡ്ജ്

ബാക്കിയാകുന്ന അരി 3 മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ അരി ഒരിക്കലും നമ്മള്‍ ഫ്രിഡ്ജില്‍ വെക്കാറില്ല. അവ പുറത്തിരുന്നാലും മതിയാകും.

അരി

ചോറ് പാകം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കണം. ഇതിനുള്ളില്‍ നിങ്ങള്‍ ചോറ് ഫ്രിഡ്ജില്‍ വെച്ചില്ല എങ്കില്‍ അത് കേടുവന്ന പോകാനുള്ള സാധ്യത കൂടുതലാണ്.

24 മണിക്കൂര്‍

ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് ചോറ് നന്നായി തണുപ്പിച്ചിരിക്കണം. ചൂടോടെ ഒരിക്കലും എടുത്തുവെക്കാന്‍ പാടില്ല. തണുത്തില്ലെങ്കില്‍ ബാക്ടീരിയ വരാനുള്ള സാധ്യതയുമുണ്ട്.

തണുപ്പിക്കാം

ഫ്രിഡ്ജില്‍ നിന്നെടുത്ത ഉടന്‍ തന്നെ ചോറ് ചൂടാക്കി കഴിക്കാനും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരുപാട് നേരം വെക്കുന്നതും ഇത് കേടായി പോകാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ചൂടാക്കാം

ഫ്രിഡ്ജില്‍ നിന്നെടുത്ത ചോറിന് വഴുവഴുപ്പോ ചീത്ത മണമോ ഉണ്ടെങ്കില്‍ അതൊരിക്കലും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

വഴുവഴുപ്പ്