08 FEB 2026

NEETHU VIJAYAN

വെളുത്തുള്ളി ഫ്രിഡ്ജിൽ  വെച്ചാൽ വിഷമാകുമോ? സത്യമറിയാം

 Image Courtesy: Getty Images

പലരും വെളുത്തുള്ളി കേടാകാതിരിക്കാൻ വൃത്തിയാക്കിയ ശേഷം ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ?

വെളുത്തുള്ളി

പല ഭക്ഷണങ്ങളും കേടാകാതെ സൂക്ഷിക്കാൻ  ശീതീകരണം സഹായിക്കുമെങ്കിലും തണുപ്പ് ആവശ്യമില്ലാത്ത ഭക്ഷണങ്ങളിൽ ഒന്നാണ് വെളുത്തുള്ളി.

ആവശ്യമില്ലാത്ത

വെളുത്തുള്ളിയിൽ തണുപ്പും ഈർപ്പവും ഏൽക്കുമ്പോൾ അത് പെട്ടെന്ന് മുളയ്ക്കാൻ തുടങ്ങും. ഇത് അതിന്റെ രുചി മാറാനും ഗുണം കുറയാനും കാരണമാകുന്നു.

മുളയ്ക്കുന്നു

ഫ്രിഡ്ജിലെ ഈർപ്പം വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാക്കാൻ കാരണമാകും. ഈ പൂപ്പലിൽ നിന്നാണ് ആരോഗ്യത്തിന് ഹാനികരമായ വിഷാംശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്.

വിഷാംശങ്ങൾ

വെളുത്തുള്ളിയിൽ ഉണ്ടാകുന്ന ചില തരം പൂപ്പലുകൾ ശരീരത്തിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ക്യാൻസറിനും വരെ കാരണമായേക്കാം.

ക്യാൻസർ

വെളുത്തുള്ളി എപ്പോഴും വരണ്ടതും കാറ്റും വെളിച്ചവും ലഭിക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരിക്കലും പ്ലാസ്റ്റിക് കവറുകളിലോ അടച്ച പാത്രങ്ങളിലോ വെക്കരുത്.

കവറുകളിൽ

വെളുത്തുള്ളി പേസ്റ്റ് ആക്കിയാണെങ്കിൽ കുറച്ച് ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ തൊലി കളയാതെ വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.

പേസ്റ്റ്