26 July 2026
Nithya V
Photo Credit: Getty Images
ഇന്നത്തെക്കാലത്ത് ഗാർഹിക ബജറ്റിൽ വലിയൊരു വിഹിതം കവരുന്ന ഒന്നാണ് പാചകവാതക ചെലവ്. സാധാരണക്കാർക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്.
എന്നാൽ, വീടുപണിയുമ്പോൾ തന്നെ ശരിയായ പദ്ധതി ആസൂത്രണം ചെയ്താൽ പാചകവാതക ഉപയോഗം 30% മുതൽ 50% വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അറിയാമോ?
വീട് പണിയുമ്പോൾ പാചകം ചെയ്യുന്ന സ്ഥലത്തേക്ക് കാറ്റ് നേരിട്ട് അടിക്കുന്ന രീതിയിൽ ജനലുകൾ വയ്ക്കരുത്.
കാറ്റടിച്ചാൽ അടുപ്പിലെ തീജ്വാല ചിതറിപ്പോവുകയും ഭക്ഷണം വേവാൻ കൂടുതൽ സമയമെടുത്ത് ഗ്യാസ് നഷ്ടപ്പെടുകയും ചെയ്യും.
അതുപോലെ, വീടിന്റെ ഡിസൈൻ ഘട്ടത്തിൽ തന്നെ ഒരു പോർട്ടബിൾ ബയോ ഗ്യാസ് പ്ലാന്‍റിനായി സ്ഥലം കണ്ടെത്തുക.
ബയോ ഗ്യാസ് പൈപ്പ് മാർഗ്ഗം അടുക്കളയിലേക്ക് കണക്ട് ചെയ്താൽ പ്രതിമാസ എൽ.പി.ജി ബില്ലിൽ വൻ കുറവുണ്ടാക്കും.
വീടിന്റെ മേൽക്കൂരയിൽ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കുകയും അതിന്റെ ഒരു ഔട്ട്ലെറ്റ് അടുക്കളയിലെ സിങ്കിലേക്ക് നൽകുകയും ചെയ്യുക
കൂടുതൽ സമയം വേവിക്കേണ്ട വിഭവങ്ങൾക്കും കനത്ത പാചകങ്ങൾക്കുമായി വർക്ക് ഏരിയയിൽ വിറകടുപ്പ് സജ്ജീകരിക്കാവുന്നതാണ്.